സ്‌പെയ്‌നില്‍ ദൈവവിളി പ്രതിസന്ധിയിലേക്ക്; മാതാപിതാക്കള്‍ മക്കളുടെ ദൈവവിളിയെ എതിര്‍ക്കുന്നു

സ്‌പെയ്ന്‍: സ്പെയ്‌നില്‍ കുറഞ്ഞുവരുന്ന ദൈവവിളികള്‍ക്ക് മാതാപിതാക്കന്മാരെ കുറ്റപ്പെടുത്തി സ്പാനീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്. ക്രൈസ്തവരെന്ന്പറയുന്ന പല കുടുംബങ്ങളില്‍ നിന്നും മാതാപിതാക്കള്‍ മക്കളുടെദൈവവിളിയെപ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ലനിരുത്സാഹപ്പെടുത്തുകയാണ്‌ചെയ്യുന്നതെന്ന് വാര്‍ഷിക സന്ദേശത്തില്‍ മെത്രാന്‍ സമിതി വിലപിച്ചു.

ബിഷ്പ്‌സ് കൗണ്‍സിലിന്റെ സബ്കമ്മറ്റി ഫോര്‍ ദ ഫാമിലി ആന്റ് ദ ഡിഫന്‍സ് ഓഫ് ലൈഫാണ് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത പുരോഹിതരാകാനോ സന്യാസിനിയാകാനോ ഇപ്പോള്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. ക്രൈസ്തവ വിവാഹങ്ങള്‍ പോലും കുറവാണ്. ഇത് ദൈവവിളിയുടെ സംസ്‌കാരം നഷ്ടപ്പെടുത്തും. കുടുംബത്തിന് പകരം വയ്ക്കാന്‍ കഴിയുന്ന മറ്റൊരു സ്ഥാപനമില്ല. അതുകൊണ്ട് കുടുംബങ്ങള്‍ മക്കളുടെ ദൈവവിളിയെ തിരിച്ചറിയുകയും ദൈവവിളിയുടെ സംസ്‌കാരം വളര്‍ത്തുകയും വേണം.

കുടുംബത്തിലെ പ്രധാന ആളായി ഈശോയെ മാതാപിതാക്കള്‍ മക്കള്‍ക്ക് അവതരിപ്പിക്കണം. മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം, കുുടംബപ്രാര്‍ത്ഥനകള്‍ മക്കളെ മൂല്യങ്ങളിലും പുണ്യങ്ങളിലും വളര്‍ത്തും. സന്ദേശത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.