ആഗമനകാലത്ത് നമ്മുക്ക് മാതൃകയാണ് നോഹ. എങ്ങനെ?

നോഹയെക്കുറിച്ച് നമുക്കറിയാം. ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പെട്ടകമൊരുക്കി കര്‍ത്താവിന് വേണ്ടി കാത്തിരുന്നവന്‍.കാത്തിരിപ്പിന്റെ മനുഷ്യനായിരുന്നുനോഹ. മഴയ്ക്കുവേണ്ടി നാല്പതു പകലും നാല്പതു രാവും നോഹ കാത്തിരുന്നു.

വെളളപ്പൊക്കം തീരാന്‍ വേണ്ടിയും നോഹ കാത്തിരുന്നു. കാക്കയെ പേടകത്തിന് വെളിയിലേക്ക് പറത്തിവിട്ടിട്ട് അത് മടങ്ങിവരാന്‍ വേണ്ടി കാത്തിരുന്നു. പിന്നീട് പ്രാവിനെ പറത്തിവിട്ടു ജീവന്റെ അടയാളം എവിടെയെങ്കിലും ഉണ്ടോയെന്ന് അറിയാന്‍.. എന്നിട്ട് പ്രാവിന്റെ വരവിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ ജീവന്റെ അടയാളം പ്രാവില്‍ നിന്ന് കിട്ടും വരെ അതിനെ ആകാശത്തേക്ക് പറത്തിവിട്ട് നോഹ കാത്തിരുന്നു.

അങ്ങനെ നോഹ കാത്തിരിപ്പിന്റെ മനുഷ്യനാകുന്നു. ഈ ആഗമനകാലത്ത് നമ്മളും നോഹയെപോലെ കര്‍ത്താവിനെ കാത്തിരിക്കുന്നവരാകണം. ദൈവത്തിന് വേണ്ടി കാത്തിരിക്കുന്നവരാകുക. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ പിറക്കാന്‍ വേണ്ടി കാത്തിരിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.