സാത്താന്റെ ആയുധങ്ങളുടെ മൂര്‍ച്ച കെടുത്തുന്നത് എന്താണെന്നറിയാമോ?

സാത്താന്‍ അലറുന്ന സിംഹത്തെ പോലെ നമ്മെ വിഴുങ്ങാന്‍ ത്ക്കം പാര്‍ത്തിരിക്കുകയാണെന്ന് നമുക്കറിയാം. ഏതുതരത്തിലുള്ള ആയുധങ്ങളും അവന്‍ലക്ഷ്യസാധ്യത്തിനായി വിനിയോഗിക്കുമെന്നും നമുക്കറിയാം. എന്നാല്‍ സാത്താന്റെ ആയുധങ്ങളുടെ മൂര്‍ച്ച കെടുത്താനും സാത്താനെ പരാജയപ്പെടുത്താനും കഴിവുള്ള ഒരു ആയുധം നമ്മുടെ പക്കലുണ്ട്. പ്രാര്‍ത്ഥന.

ദൈവമനുഷ്യന്റെസ്‌നേഹഗീതയില്‍ ഇക്കാര്യം അടിവരയിട്ടു പറയുന്നു. ഈ ദൈവികസന്ദേശത്തിലെ വാക്കുകള്‍ ഇപ്രകാരമാണ്.

ഒരിക്കലും നിനക്ക് പ്രാര്‍ത്ഥനയുടെ സംരക്ഷണമില്ലാതെ വരരുത്. പ്രാര്‍ത്ഥന സാത്താന്റെ ആയുധങ്ങളുടെ മൂര്‍ച്ചകെടുത്തുന്നു.ലോകത്തിന്റെ ദു്ഷ്ടത,ജഡത്തിന്റെ പ്രലോഭനങ്ങള്‍, മനസ്സിന്റെ അഹന്ത ഇതെല്ലാം നശിപ്പിക്കുന്നു. ഈ ആയുധം ഒരിക്കലും ഉപേക്ഷിക്കരുത് .ഇത് സ്വര്‍ഗ്ഗം തുറക്കുന്നതും അനേകം കൃപാവരങ്ങളം അനുഗ്രഹങ്ങളും വര്‍ഷിക്കുന്നതുമായ ആയുധമാണ്.പാപാധിക്യം നിമിത്തം ദൈവശിക്ഷയെ വിളിച്ചുവരുത്തുന്ന ലോകത്തിന് ധാരാളം പ്രാര്‍ത്ഥന ആവശ്യമാണ്. പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം കുറവാണ് താനും. അതിനാല്‍ പ്രാര്‍ത്ഥിക്കുന്നവര്‍ സജീവമായ പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കണം. പ്രാര്‍ത്ഥന സജീവമാകുന്നത് യഥാര്‍ത്ഥസ്‌നേഹത്തോടും ത്യാഗത്തോടും കൂടി പ്രാര്‍ത്ഥിക്കുമ്പോഴാണ്.

നമുക്ക് നമ്മുടെ പ്രാര്‍ത്ഥനാ ജീവിതം തിരിച്ചു പിടിക്കാം.സാത്താനെ നമുക്ക്‌ തോല്പിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.