അനുദിന ജീവിതത്തിലെ പ്രചോദനമായി ബൈബിളിനെ സ്വീകരിക്കുക

വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായി വിശുദ്ധ ഗ്രന്ഥത്തെ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

തിരുവചനങ്ങള്‍ക്ക് ജീവിതത്തെ മാറ്റിമറിക്കാനുള്ള വലിയ ശക്തിയുണ്ട്. ദൈവവചനത്തിന് വേണ്ടി നമ്മുടെ ജീവിതത്തില്‍ ഒരു മുറിയുണ്ടാക്കണം. ദിവസവും ബൈബിള്‍ വായിക്കണം. സുവിശേഷത്തോടെ ദിവസം ആരംഭിക്കുക. മേശപ്പുറത്ത് അത് തുറന്നുവയ്ക്കുക, പോക്കറ്റില്‍ കൊണ്ടുനടക്കുക. സെല്‍ ഫോണില്‍ ബൈബിള്‍ വായിക്കുക. ദിവസവും നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ അനുവദിക്കുക.

ദൈവം അവിടുത്തെ വാക്കുകള്‍ നമുക്ക് നല്കിയത് നാം അത് ഒരുപ്രേമലേഖനം പോലെ വായിക്കാന്‍ വേണ്ടിയാണ്. ദൈവം നിന്റെ അരികിലുണ്ടെന്ന് നിനക്ക് ബോധ്യം വരാനാണ്. അവിടുത്തെ വാക്കുകള്‍ നമ്മെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം അത് നമുക്ക് മുന്നില്‍ വെല്ലുവിളികളും ഉയര്‍ത്തുന്നു.

നമ്മുടെ സ്വാര്‍ത്ഥതയില്‍ നിന്ന് മോചിപ്പിക്കുന്നു. മാനസാന്തരത്തിലേക്ക് നയിക്കുന്നു. കാരണം അവിടുത്തെ വാക്കുകള്‍ക്ക് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനുള്ള കഴിവുണ്ട്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദൈവവചന ഞായര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.