ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം

വചനത്തിന്റെ ശക്തിയെക്കുറിച്ച് ഇതിനകം പലവട്ടം നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ദൈവനിവേശിതമായതാണ് വചനം എന്നതുതന്നെയാണ് വചനത്തിന്റെ ശക്തിയും പ്രാധാന്യവും. അക്കാരണം കൊണ്ടുതന്നെ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ ശക്തിവര്‍ദ്ധിക്കും. ജീവിതത്തിലെ നിസ്സഹായതകളിലും ബുദ്ധിമുട്ടുകളിലും വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ അത്തരം അവസ്ഥകളിലേക്ക് ദൈവം ഉടനടി ഇറങ്ങിവരും.

ഇതാ അത്തരത്തിലുള്ള ഒരു വചനഭാഗം. ഈ വചനഭാഗം പറഞ്ഞു നമുക്ക് പ്രാര്‍ത്ഥിക്കാം

എനിക്ക് നീതി നടത്തിത്തരുന്ന ദൈവമേ ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ.ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി. കാരുണ്യപൂര്‍വ്വം എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,( സങ്കീ 4:1)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.