ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ പേരുകള്‍ രജിസ്ട്രര്‍ ചെയ്യാം

വത്തിക്കാന്‍ സിറ്റി: ലിസ്ബണില്‍ അടുത്തവര്‍ഷം ഓഗസ്റ്റ്ില്‍ നടക്കുന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പേരുകള്‍ രജിസ്ട്രര്‍ ചെയ്തു തുടങ്ങാം. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.

ഓഗസ്റ്റ് 1 മുതല്‍ ആറുവരെയാണ് ലോകയുവജനസംഗമം. 16 മുതല്‍ 35 വരെ പ്രായമുള്ളവരെയാണ് ലോകയുവജനസംഗമത്തില്‍ പ്രതീക്ഷിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലായി മൂന്നു വര്‍ഷം കൂടൂമ്പോഴാണ് സംഗമം സംഘടിപ്പിക്കുന്നത്. കോവിഡ് മൂലമാണ് 2023 ലേക്ക് സംഗമംമാറ്റിയത്. 1985 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമം ആരംഭിച്ചത്.

മറിയം തിടുക്കത്തില്‍ യാത്രപുറപ്പെട്ടു എന്നതാണ് ഈ വര്‍ഷത്തെ യുവജനസംഗമത്തിന്റെ വിഷയം. മേരിയെ പോലെ തിടുക്കത്തില്‍ യാത്ര പുറപ്പെടേണ്ടവരാണ് നാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്ത വേളയില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.