ആണ്ടുകുമ്പസാരത്തിന്റെ പിന്നിലെ കഥ

ആണ്ടുകുമ്പസാരം എന്ന വാക്ക് കേള്‍ക്കാത്തകത്തോലിക്കര്‍ വളരെ കുറവായിരിക്കും. വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

1215 ല്‍ നടന്ന നാലാം ലാറ്ററന്‍ കൗണ്‍സിലാണ് തിരിച്ചറിവിന്റെ പ്രായമെത്തിയ എല്ലാവരും വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണം എന്ന് നിയമം നടപ്പില്‍വരുത്തിയത്. ആണ്ടുകുമ്പസാരം മുടക്കുന്നവര്‍ക്ക് ക്രിസ്തീയമൃതസംസ്‌കാരത്തിന് അവകാശമുണ്ടായിരിക്കുകയില്ലെന്നും കൗണ്‍സില്‍ പറഞ്ഞു.

കുമ്പസാരിക്കുന്ന രീതി വളരെ കുറവായ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു നിയമം നടപ്പില്‍ വരുത്തിയത്. യൂറോപ്യന്‍ സഭയിലെ പാഷണ്ഡതകളില്‍ കുടുങ്ങാതെ സമൂഹാംഗങ്ങളുടെ ആത്മാക്കളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയിലായിരുന്നു ആണ്ടുകുമ്പസാരം നടപ്പില്‍വരുത്തിയത്.

ആണ്ടുകുമ്പസാരത്തിന്റെ മറവില്‍ വര്‍ഷത്തിലൊരിക്കല്‍മാത്രംകുമ്പസാരിച്ചേക്കാം എന്ന് വിചാരിച്ചേക്കരുത്. ആവശ്യമുള്ളപ്പോഴൊക്കെ അടുക്കലടുക്കല്‍ എന്ന വിധത്തില്‍ കൂദാശസ്വീകരിക്കുകയാണ് വേണ്ടത്. ആത്മീയമായി ഉന്നതിപ്രാപിക്കാന്‍ ഇതാണ് വേണ്ടത്.വിശുദ്ധരൊക്കെ നിരന്തരം കുമ്പസാരിച്ചവരായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.