യുവജനങ്ങള്‍ ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: എല്ലാ യുവജനങ്ങളും ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ യുവജദിനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ലോകമാസകലമുള്ള യുവജനങ്ങള്‍ വലിയ ആശങ്കകളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന കോവിഡ്കാലത്ത് യുവജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കാനും അവര്‍ക്ക് ആത്മബലം പകര്‍ന്നുനല്കാനും യുവജനസംഘടനകള്‍ക്ക് കഴിയണം. മിശിഹായുടെ രക്ഷാകരകര്‍മ്മം തുടരുന്നവരാണ് യുവജനസംഘടനകള്‍.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ യുവജനങ്ങള്‍ മാതൃകയാക്കണം. ആധുനിക സാമൂഹിക മാധ്യമങ്ങള്‍ സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കണം. ദൈവപ്രവര്‍ത്തനം എപ്പോഴും മനുഷ്യസഹകരണത്തോടെയാണ് നടക്കുന്നത്.

സമൂഹത്തില്‍ ദൈവകാരുണ്യം പ്രഘോഷിക്കുന്ന പ്രേഷിതരായി യുവജനങ്ങള്‍ മാറണം. കര്‍ദിനാള്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.