ജീവിതപങ്കാളിയെ തേടുന്നവരാണോ, വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ നല്ല പങ്കാളിയെ കിട്ടും

യൂവതീയുവാക്കന്മാര്‍ ഒരു പ്രത്യേക പ്രായം കഴിയുമ്പോള്‍ അവരവരുടെ ജീവിതാന്തസിലേക്ക് പ്രവേശിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും അതിന് സാധിക്കാറില്ല. എത്ര ആലോചനകള്‍ വന്നിട്ടും വിവാഹത്തില്‍ കലാശിക്കാതെ പോകുന്നു. ഇങ്ങനെ മനസ്സ് വിഷമിച്ചിരിക്കുന്ന യുവതീയുവാക്കന്മാര്‍ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കണം. തിരുവചനത്തിന്റെ ശക്തിയാല്‍ അവര്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ ലഭിക്കുക തന്നെ ചെയ്യും.

ദൈവമായ കര്‍ത്താവ് അരുളിച്ചെയുന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല. അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്കും. ( ഉല്‍ 2:18)

ഇതാ നിനക്ക് മുമ്പ് എന്റെ ദൂതനെ ഞാന്‍ അയ്ക്കുന്നു. അവന്‍ പോയി നിനക്ക് വഴി ഒരുക്കും.( ലൂക്ക 7:27)

അനാദിമുതലേ അവള്‍ നിനക്കായ് നിശ്ചയിക്കപ്പെട്ടവളാണ്. നീ അവളെ രക്ഷിക്കും. അവള്‍ നിന്നോടു കൂടെ വരികയും ചെയ്യും. നിനക്ക് അവളില്‍ സന്തതികള്‍ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു.( തോബിത് 6: 17)

അവിടുന്ന് ആദത്തെ സൃഷ്ടിച്ചു. അവന് തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്കി.( തോബിത് 8;6)

ദൈവമായ കര്‍ത്താവ് തന്റെ ദൂതനെ നിനക്ക് മുമ്പേ അയ്ക്കും. നീ അവിടെ നിന്ന് എന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തുകയും ചെയ്യും.( ഉല്‍ 24:7)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.