ഈസ്റ്റര്‍ ദിവ്യബലിയിലെ പ്രസംഗം ഒഴിവാക്കി, പകരം വേദനയോടെ ശ്രീലങ്കയിലെ ആക്രമണങ്ങളെ അനുസ്മരിച്ച് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വിവിധസ്ഥലങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അത്യധികം ഖേദവും സങ്കടവും രേഖപ്പെടുത്തി. ആക്രമണത്തിന് ഇരകളായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.

ഈസ്റ്റര്‍ ദിവ്യബലിയിലെ പ്രസംഗം ഒഴിവാക്കിയ പാപ്പ, ഉര്‍ബിഏത് ഓര്‍ബി പ്രസംഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.

ഭിന്നത മറന്ന് സമാധാനത്തിന് വേണ്ടിപ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതാക്കളോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.