ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ക്രൈസ്തവമതപീഡനങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ പത്തുരാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയും ഇടം പിടിച്ചിരിക്കുന്നു. ആദ്യമായിട്ടാണ് ഇന്ത്യ ടോപ്പ് ടെന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യ ക്രൈസ്തവമതപീഡനം അനുഭവിക്കുന്ന പത്തുരാജ്യങ്ങളില്‍ പത്താം സ്ഥാനത്തുണ്ട് എന്നത് ഞെട്ടലുളവാക്കുന്ന സംഗതിയാണ്.
ക്രൈസ്തവ പീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുമ്പന്തിയിലുള്ളത് നോര്‍ത്ത് കൊറിയ ആണ്. കിം കുടുംബവാഴ്ചയുടെ ഇരകളായി മാറിയിരിക്കുകയാണ് ഇവിടെ ക്രൈസ്തവര്‍. അഫ്ഗാനിസ്ഥാന്‍ എന്ന ഇസ്ലാമിക രാജ്യമാണ് രണ്ടാം സ്ഥാനത്ത്. 99 ശതമാനവും മുസ്ലീങ്ങളുള്ള സോമാലിയ മൂന്നാം സ്ഥാനത്താണ്. അഭയാര്‍ത്ഥികളുടെ നാടായി മാറിയിരിക്കുന്ന ലിബിയായ്ക്ക് ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനമാണ്. അഞ്ചും ആറും സ്ഥാനങ്ങള്‍ യഥാക്രമം പാക്കിസ്ഥാനും സുഡാനുമാണ്. ഏഴാം സ്ഥാനത്തുള്ള എരിത്രിയയില്‍  നടക്കുന്നത് മനുഷ്യാവകാശധ്വംസനവും അതിക്രമങ്ങളുമാണ്.യെമനില്‍ നടന്ന സിവില്‍ യുദ്ധമാണ് ക്രൈസ്തവരുടെ സ്ഥിതി വഷളാക്കിയിരിക്കുന്നത്. എട്ടാം സ്ഥാനമാണ് യെമന്. ഒമ്പതാം സ്ഥാനത്തുള്ളത് ഇറാനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.