ലെക്‌സിന്‍ഗ്ടണ്‍: കാര്‍ ബസുമായി കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.
വാഷിംങ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തു മടങ്ങിയ കോവിന്‍ങ്ടണ്‍ കാത്തിലക് സ്റ്റുഡന്റസ് സഞ്ചരിച്ച ബസാണ്് അപകടത്തില്‍ പെട്ടത്. മീഡിയന്‍ ക്രോസ് ചെയ്യവെ ബസ് വന്ന് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
കാറിന്റെ ഡ്രൈവറാണ് സംഭവസ്ഥലത്തു വച്ചു മരിച്ചത്. ബസിലുണ്ടായിരുന്ന വൈദികന്‍ അദ്ദേഹത്തിന് അന്ത്യകൂദാശ നല്കി. 200 പേര്‍ ബസിലുണ്ടായിരുന്നു. എമര്‍ജന്‍സി വിന്‍ഡോയിലൂടെ പുറത്തുകടന്നു ബസ് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു.