കാറപകടത്തില്‍ മരണമടഞ്ഞ കൗമാരക്കാരന്‍ വിശുദ്ധപദവിയിലേക്ക്…

മിലാന്‍: വിശുദ്ധ കാര്‍ലോയുടെ നഗരമായ മിലാനില്‍ നിന്ന് മറ്റൊരു വിശുദ്ധന്‍ കൂടി. മാര്‍ക്കോ ഗാലോ. പതിനേഴുകാരനായ മാര്‍ക്കോ 2011 ല്‍ കാറപകടത്തിലാണ് മരണമടഞ്ഞത്. മിലാന്‍ അതിരൂപത ഔദ്യോഗികമായി മാര്‍ക്കോയുടെ നാമകരണനടപടികള്‍ ആരംഭിച്ചു. 1994 ല്‍ ഇറ്റലിയില്‍ ജനിച്ച മാര്‍ക്കോ കമ്മ്യൂണിയന്‍ ആന്റ് ലിബറേഷന്‍ മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു. 2007 ല്‍ കൊച്ചുകുട്ടികള്‍ക്ക് അവന്‍ വേദോപദേശകനായി. അതുപോലെ അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കുവേണ്ടിയും സേവനം ചെയ്തു, സ്‌പോര്‍ട്‌സും മലകയറ്റവും ഇഷ്ടപ്പെട്ടിരുന്ന മാര്‍ക്കോ ക്രിസ്തീയ സന്തോഷത്തിന്റെ ആനന്ദം അറ്ിഞ്ഞിരുന്നു. ഡ്രൈവ് ചെയ്ത് സ്‌കൂളിലേക്ക് പോകുമ്പോള്‍ കാറിടിച്ചാണ് മരണമടഞ്ഞത്. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. ഏറ്റവും വലിയ അത്ഭുതം തന്റെ മരണത്തിന് തലേന്ന് ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എ്ന്തിന് എന്ന് ബെഡ്‌റൂമിന്റെ ചുമരില്‍ കുരിശുരൂപത്തിന് അരികിലായി എഴുതിവച്ചതാണ്. ഇപ്പോള്‍ ദൈവദാസപദവിയിലാണ് മാര്‍ക്കോ. വൈകാതെ മാര്‍ക്കോയുടെ നാമകരണനടപടികള്‍ പൂര്‍ത്തിയായി വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമായി പ്രഖ്യാപിക്കപ്പെടും എന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുകയാണ് അവന്റെ പ്രിയപ്പെട്ടവര്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates