Friday, October 11, 2024
spot_img
More

    ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്

    ഇന്ന് ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇന്റര്‍നെറ്റ്. ഒരുപാട് നന്മകള്‍ അതില്‍ നിന്ന് ലഭിക്കുമ്പോഴും അതുവഴി ജീവിതത്തിലേക്ക് കടന്നുവരുന്ന തിന്മയുടെ സ്വാധീനങ്ങളെക്കുറിച്ച് ആര്‍ക്കും നിഷേധിക്കാനാവില്ല. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്റര്‍നെറ്റിന്റെ അടിമത്തത്തിനും അതുപോലെ അത് നല്കുന്ന ലൈംഗികഅതിപ്രസരത്തിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ആത്മീയരെ പോലും കണ്ണിന്റെ പ്രലോഭനം തെറ്റായ വഴിയിലേക്ക് നയിക്കാറുണ്ട്.

    ഇത്തരം അവസരങ്ങളില്‍ ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുന്നതിന് മുുമ്പ് നാം പ്രാര്‍ത്ഥിക്കണം. കണ്ണുകളുടെ കാഴ്ചകളെ നിയന്ത്രിക്കാനും ചിന്തകളെ ക്രമപ്പെടുത്താനും നാം പ്രാര്‍ത്ഥിക്കണം.

    ഈശോയേ അവിടുന്ന് ഞങ്ങള്‍ക്ക് നല്കിയ എല്ലാ ആധുനികസാങ്കേതിക വിദ്യകളെയും പ്രതി അങ്ങേയ്ക്ക് നന്ദിപറയുന്നു. തെറ്റായ രീതിയില്‍ ഉപയോഗിക്കാതിരിക്കാനും ഞങ്ങളുടെ വികാരവിചാരങ്ങളെ നിയന്ത്രിക്കാനും എനിക്ക് അങ്ങയുടെ സാന്നിധ്യവും സഹായവും ആവശ്യമുണ്ട്. തെറ്റായ കാഴ്ചകളിലേക്ക് എന്റെ കണ്ണുകള്‍ ഓടിപ്പോകാതിരിക്കട്ടെ.

    എനിക്കാവശ്യമായതു മാത്രം കാണാനും ദൈവഹിതത്തിന് അനുസരിച്ച് മാത്രം വിവരങ്ങള്‍ ശേഖരിക്കാനും എനിക്ക് കഴിയട്ടെ. ഈ ജോലി ചെയ്യുമ്പോഴെല്ലാം അവിടുന്ന് എനിക്ക് കൂട്ടായി നില്ക്കണമേ.

    അങ്ങേ വിശുദ്ധമായ തിരുരക്തം ഈ കമ്പ്യൂട്ടറിന് മേലും എന്റെ മേലും ഒഴുക്കണമേ. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!