അള്‍ജീറിയ: അള്‍ജീറിയായില്‍ ഒരു ക്രൈസ്തവദേവാലയം കൂടി അടച്ചുപൂട്ടി. ഒറാന്‍ സിറ്റിയിലുള്ള ഹോപ്പ് ഇവാഞ്ചലിക്കല്‍ ദേവാലയമാണ് ഇപ്രകാരം അടച്ചുപൂട്ടിയത്. തുടര്‍ച്ചയായി ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്ന പരമ്പരയില്‍ ഏറ്റവും പുതിയ റിപ്പോര്‍്ട്ടാണ് ഇത്. മോണിങ് സ്റ്റാന്‍ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രൈസ്തവര്‍ക്ക നേരെ നടന്നുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളുടെയും മതപീഡനങ്ങളുടെയും പുതിയ മുഖമാണ് ഇത്. ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും അധികാരികളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അനുദിനം ഇവിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്
. ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അള്‍ജീറിയ.