മാധ്യമപ്രവര്‍ത്തകര്‍ വായനക്കാരെ മാനിക്കണം; മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി; മാധ്യമപ്രവര്‍ത്തകര്‍ വായനക്കാരെ മാനിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. പത്രമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ആധികാരികത കാത്തുസൂക്ഷിക്കണം. കാലത്തിന്റെ ആവശ്യമനുസരിച്ച് ഉയരാന്‍ നിര്‍മ്മിതബുദ്ധിയുടെ കൂടി പശ്ചാത്തലത്തില്‍ ഇന്നിന്റെ സാങ്കേതികവിപ്ലവം നമ്മോട് ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വാര്‍ത്തയുടെ ഉറവിടങ്ങള്‍ സംബന്ധിച്ച സുതാര്യത ഉറപ്പാക്കണം. അതുപോലെ പത്രപ്രവര്‍ത്തനരംഗം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അധ്വാനിക്കുന്നവരുടെ പ്രാധാന്യം ശ്രദ്ധിക്കുകയും വേണം.

പത്രപ്രവര്‍ത്തനമേഖലയില്‍ ഒന്നരനൂറ്റാണ്ട് പിന്നിടുന്ന ഇറ്റലിയിലെ കൊറിയേരെ ദെല്ല സേര എന്ന പത്രത്തിന്റെ ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ കുറിച്ചത്. അതോടൊപ്പം പത്രപ്രവര്‍ത്തനമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയും മാനിക്കുന്ന നയം സ്വീകരിക്കണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.

1876 ല്‍ മിലാനില്‍ ആരംഭിച്ചതാണ് കൊറിയേരെ ദെല്ല സേര എന്ന പത്രം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates