ലാഹോര്‍: ഭീകരവാദം ആരോപിച്ച് ജയിലില്‍ അടച്ചിരുന്ന 42 ക്രൈസ്തവരെ വിട്ടയ്ക്കാന്‍ ആന്റ് ടെററിസം കോടതി ഉത്തരവിട്ടു. 2015 ല്‍ പാക്കിസ്ഥാനിലെ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ബോംബാക്രമണത്തെ തുടര്‍ന്നായിരുന്നു ക്രൈസ്തവരെ ജയിലില്‍ അടച്ചത്. പതിനൊന്ന് ക്രൈസ്തവരും നാലു മുസ്ലീങ്ങളുമുള്‍പ്പടെ പതിനഞ്ച് പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. രണ്ടുമുസ്ലീങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ക്രൈസ്തവര്‍ പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് വ്യാപകമായ തോതില്‍ പോലീസ് റെയിഡ് നടന്നിരുന്നു. 500 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ 42 ക്രൈസ്തവരും ഉള്‍പ്പെട്ടു. ഭീകരവാദം ആരോപിച്ചായിരുന്നു അറസ്റ്റ്. ദേവാലയം ആക്രമിച്ചവര്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട ക്രൈസ്തവരില്‍ രണ്ടുപേര്‍ വിചാരണ കാലത്ത് മരണമടഞ്ഞിരുന്നു. ബാക്കിയുള്ളവര്‍ നല്കിയ പെറ്റീഷനിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ക്രൈസ്തവമതപീഡനം അനുഭവി്ക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.