ന്യൂഡല്‍ഹി: അമ്പതു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം മുന്‍ മധ്യപ്രദേശ് സഭാവക്താവ് ഫാ. ആനന്ദ് മുട്ടുങ്ങലിന് ജാമ്യം അനുവദിച്ചു. ഡിസംബര്‍ 11 നാണ് അദ്ദേഹത്തെ ഇക്കോണമിക് ഒഫന്‍സ് വിങ് താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലായിരുന്നു അറസ്റ്റ്.
താമസസ്ഥലം നല്കാമെന്ന വാക്ക് നല്കി 377 വ്യക്തികളില്‍ നിന്ന് പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഫാ. ആനന്ദ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജോണ്‍ ചെറിയാന്‍ പ്രസിന്റായ കമ്പനിയില്‍ റിച്ചാര്‍ഡ് ഡിസില്‍വ, വിപിന്‍ ടോപ്പോ, റോയ് ജോണ്‍ തട്ടാ, ജെറി പോള്‍, സജി തോമസ് എന്നിവരാണ് അംഗങ്ങള്‍. ഈ സൊസൈറ്റിയില്‍ ഫാ. ആനന്ദ് അംഗവുമല്ല. എങ്കിലും തട്ടിപ്പുകേസില്‍ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കിയാണ് കേസ് നല്കിയത്.