കോട്ടയം; അര നൂറ്റാണ്ടോളമായി ലോകമെമ്പാടുമുളള കുട്ടികളോട് സുവിശേഷം പ്രഘോഷിക്കുന്ന ക്രിസ്റ്റീന്‍ സ്ഥാപക ഡയറക്ടര്‍ പി. വി മേരിക്കുട്ടിക്ക് സിബിസിഐ യുടെ ആദരവ്. സിബിസിഐ യുടെ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. അനില്‍ കുട്ടോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ബാംഗ്ലൂരില്‍ നടക്കുന്ന സിബിസിഐ സമ്മേളനത്തില്‍ വച്ച് ആദരം നല്കും.
1989 ല്‍ സുവിശേഷപ്രഘോഷണത്തിനായി കോട്ടയം കളത്തിപ്പടിയില്‍ ക്രിസ്റ്റീന്‍ സ്ഥാപിച്ചു. കുട്ടികള്‍ക്കായി സുവിശേഷവേല ചെയ്യുന്നവര്‍ക്കുള്ള പരിശീലനവും ഏയ്ഞ്ചല്‍സ് ധ്യാനവും കൗമാരക്കാര്‍ക്കുള്ള ക്രിസ്റ്റീന്‍ ധ്യാനങ്ങളും നടത്തുന്നു. കൂടാതെ കുടുംബധ്യാനങ്ങളും നടത്തുന്നു.
കാഞ്ഞിരപ്പള്ളിയില്‍ 1952 ജനുവരി 15 നാണ് ജനനം. അധ്യാപികയായിരുന്നു.