കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ പുരാതന ദേവാലയവും തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന ദേവാലയത്തെ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ ദേവാലയമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. മൂന്നു നോമ്പ് തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവ്ട്ടില്‍വച്ചാണ് പ്രഖ്യാപനം നടത്തിയത്.
കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്‌നാനായ സമൂദായത്തിന്റെ തലപ്പള്ളിയെന്ന് അറിയപ്പെടുന്ന ദേവാലയമാണ് ഇത്. പൗരസ്ത്യസഭകളില്‍ ദേവാലയത്തിന് നല്കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ രണ്ടാമത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയമാണ് കടുത്തുരുത്തിയിലേത്.