കൊച്ചി: 2020 ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്‍ യാക്കോബായ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപകരിച്ചേക്കാമെങ്കിലും നൂറ്റാണ്ടുകളായി നിയമാനുസൃതം പ്രവര്‍ത്തിച്ചുവരുന്ന ക്രിസത്യന്‍ സഭകളിലെ മൃതസംസ്‌കാരശുശ്രൂഷകളെയും സെമിത്തേരികളെയും പുതിയ ബില്‍ ദോഷകരമായി ബാധിക്കുമെന്ന് ബില്ലിന്റെ പൊതുസ്വഭാവം വ്യക്തമാക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഈ ബില്‍ എല്ലാ ക്രൈസ്തവ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളിലെ സെമിത്തേരിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും കൃത്യതയില്ലാത്തതും മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ ഇടയാകുന്നതാണെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു.