തൃശൂര്‍: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെയും മറ്റനാളുമായി ഡിബിസി എല്‍സി ഹാളില്‍ നടക്കും. നാളെ വൈകിട്ട് അഞ്ചിന് മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പതാക ഉയര്‍ത്തും.
എട്ടാം തീയതി രാവിലെ പത്തിന് പ്രതിനിധി സമ്മേളനം. മാര്‍ അപ്രേം മെത്രാപ്പോലീത്ത സന്ദേശം നല്കും. തുടര്‍ന്ന് സര്‍ക്കാരിന്റെ മദ്യനയം എന്ന വിഷയത്തില്‍ വി എം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷനായിരിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ പ്രസംഗിക്കും.