ഇറാന്‍: ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട വ്യക്തിക്ക് മോചനം. ഇതേ കുറ്റത്തിന് ജയിലില്‍ കഴിയുന്ന മറ്റ് രണ്ടുപേരെ ഉടന്‍ തന്നെ വിട്ടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറുമാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അസ്ഗര്‍ സലേഹിയാണ് ജയില്‍ മോചിതനായിരിക്കുന്നത്. ഇസ്ലാമിക ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ആരോപിച്ചാണ് ജയില്‍ ശിക്ഷ വിധിച്ചത് മറ്റ് രണ്ടുപേര്‍ക്കൊപ്പമാണ് ഇദ്ദേഹത്തെ ഇന്റലിജന്‍സ് ഓഫീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്.
2018 സെപ്തംബറിലായിരുന്നു സംഭവം. കഴിഞ്ഞ സെപ്തംബറില്‍ കോടതി മൂന്നുപേര്‍ക്കും ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു.