Thursday, March 20, 2025
spot_img
More

    വാഹനാപകടത്തില്‍ ബഥനി മിശിഹാനുകരണ സന്യാസസമൂഹാംഗം മരണമടഞ്ഞു, സംസ്‌കാരം ഇന്ന് മൂന്നിന്

    തിരുവനന്തപുരം: മംഗലാപുരത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന നാലാഞ്ചിറ ബഥനി മിശിഹാനുകരണ സന്യാസസമൂഹാംഗം ബ്രദര്‍ ഡോ ജിതിന്‍ ജേക്കബ് ഒഎസി മരണമടഞ്ഞു. 27 വയസായിരുന്നു.

    ജിതിന്റെ സംസ്‌കാരം ഇന്ന് മൂന്നിന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബഥനി ആശ്രമചാപ്പലില്‍ നടക്കും. നാച്വറോപ്പതി ഡോക്ടറായിരുന്നു.

    വാഹനത്തില്‍ ബ്രദറിനൊപ്പം ഉണ്ടായിരുന്ന പ്രഫ. ഡോ ജയ്‌നി ഷാജിയും മരണമടഞ്ഞു. ഡോക്ടറുടെ മകന്‍ ഷെര്‍വിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!