പനജി: ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും സഭ മുതലെടുക്കുകയാണെന്നും അവരെ ചൂഷണം ചെയ്ത് മതം മാറ്റുകയാണെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി.
സ്വമേധയാ ക്രിസ്തുമതം സ്വീകരിക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ നിര്‍ബന്ധപൂര്‍വ്വമായ മതംമാറ്റം ക്രിമിനല്‍ കുറ്റകൃത്യമായി കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വഗുരു ഭാരത് എന്ന സെഷന്റെ ഭാഗമായി നടന്ന ചോദ്യോത്തരവേളയില്‍ മറുപടി നല്കുകയായിരുന്നു ആര്‍എസ്എസ് നേതാവ്. ഒരുവന്റെ ദാരിദ്ര്യമോ അജ്ഞതയോ കണക്കിലെടുത്ത് മതം മാറ്റുന്നതിന് താന്‍ എതിരാണ്.
കുട്ടമതപരിവര്‍ത്തനം തെറ്റാണ്, പ്രലോഭിച്ചും നിര്‍ബന്ധിച്ചും മതം മാറ്റുന്നത് കുറ്റകൃത്യമായി കണക്കാക്കണം. അദ്ദേഹം പറഞ്ഞു.