വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത അപ്പസ്‌തോലിക പര്യടനം മാള്‍ട്ടയിലേക്ക്. ഇതു സംബന്ധിച്ച് വത്തിക്കാനില്‍ നിന്നുള്ള ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത് ഇന്നലെയാണ്.
മെയ് 31 നാണ് പാപ്പ മാള്‍ട്ട സന്ദര്‍ശിക്കുന്നത്. ഏകദിന പര്യടനമാണ് ഇത്. വിശുദ്ധ പ ൗലോസ് അപ്പസ്‌തോലനുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള സ്ഥലമാണ് മാള്‍ട്ട. അപ്പസ്‌തോലന്‍ മാള്‍ട്ടയിലേക്ക് യാത്ര തിരിക്കുമ്പോള്‍ കപ്പല്‍ഛേദം സംഭവിച്ചതായി അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നു. ഫെബ്രുവരി പത്തിനാണ് ഇത് സംഭവിച്ചത് എന്നാണ് പാരമ്പര്യവിശ്വാസം.
അപ്പസ്‌തോലനിലൂടെ മാള്‍ട്ടയിലെ ജനങ്ങള്‍ ദൈവസ്‌നേഹം അനുഭവിച്ചറിയുകയുംനിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷികളാകുകയും ചെയ്തുവെന്ന് മാര്‍പാപ്പ പറഞ്ഞു.