ബംഗളൂരു: സിബിസിഐ.യുടെ മുപ്പത്തിനാലാമത് ദ്വൈവാര്‍ഷിക പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 19 ന് സമ്മേളനം സമാപിക്കും. സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യയിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സമ്മേളനം ആരംഭിക്കും. പൊതുസമ്മേളനം 11 മണിക്ക് ആരംഭിക്കും, ആര്‍ച്ച് ബിഷപ് ദിക്വാത്രോ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍ ഗ്രേഷ്യസ് അധ്യക്ഷനായിരിക്കും. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ലത്തീന്‍, സീറോ മലബാര്‍, മലങ്കര റീത്തുകളില്‍ പെട്ട 174 രൂപതകളില്‍ നിന്നായി ഇരുനൂറോളം മെത്രാന്മാര്‍ പങ്കെടുക്കും.