Wednesday, November 6, 2024
spot_img
More

    ഗര്‍ഭിണിയും കുഞ്ഞും ഉള്‍പ്പടെ മുപ്പതുപേരെ ബോക്കോ ഹാരം തീകൊളുത്തി കൊന്നു

    മൈദുഗുരി: ബോക്കോ ഹാരം തീവ്രവാദികള്‍ മുപ്പതുപേരെ തീ കൊളുത്തി കൊലപ്പെടുത്തി. അതില്‍ ഗര്‍ഭിണിയും ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരെയാണ് കൊലപ്പെടുത്തിയത്.

    കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിന് വെളിയില്‍ വാഹനത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. പതിനെട്ട് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. ഭക്ഷണം നിറച്ച ട്രക്കുകളും ഭീകരര്‍ നശിപ്പിച്ചു.

    മുപ്പതിന മേലെ മരണസംഖ്യ കണ്ടേക്കും എന്നാണ് കരുതപ്പെടുന്നത്. രാത്രിയിലാണ് തീ കൊളുത്തിയെങ്കിലും നേരം പുലര്‍ന്നുകഴിഞ്ഞിട്ടും തീ കെട്ടടങ്ങിയിരുന്നില്ല എന്ന് ദൃക് സാക്ഷികള്‍ പറയുന്നു. എല്ലായിടത്തും തീയായിരുന്നു. നിലവിളിയും. അവര്‍ പറഞ്ഞു.

    തീ കൊളുത്തുന്നതിന് മുമ്പ് ഗര്‍ഭിണി ബലാത്സംഗം ചെയ്യപ്പെട്ടതായും സംശയിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!