നോമ്പുകാലത്ത് നിശ്ശബ്ദതയ്ക്കുവേണ്ടി സെല്‍ഫോണ്‍ ഓഫ് ചെയ്യുക; മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: നിശ്ശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കും വേണ്ടി നോമ്പുകാലത്ത് കത്തോലിക്കരോട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കുംവേണ്ടി ടെലിവിഷന്‍, റേഡിയോ തുടങ്ങിയവയും ഓഫ് ചെയ്യണം. പകരം ദൈവത്തിന്റെ വചനം ധ്യാനിക്കുക. കൂദാശകള്‍ സ്വീകരിക്കുക. ശാന്തതയിലായിരുന്നുകൊണ്ട് പരിശുദ്ധാത്മാവ് എന്താണ് നമ്മുടെ ഹൃദയങ്ങളോട് സംസാരിക്കുന്നതെന്ന് കേള്‍ക്കുക. മറ്റുള്ളവരെ ശ്രവിക്കുക, കുടുംബത്തിലും ജോലിസ്ഥലത്തും കമ്മ്യൂണിറ്റിയിലുമുള്ളവരെ ശ്രവിക്കുക. നോമ്പുകാലത്തെ ഉപവാസവും പ്രാര്‍ത്ഥനയും നമ്മുടെ ജീവിതത്തെ അതുല്യമായ ഒരു മാസ്റ്റര്‍പീസ് ആയി രൂപപ്പെടുത്തുന്നതില്‍ ദൈവവുമായുള്ള സഹകരണം പുതുക്കുമെന്നും നോമ്പുകാലം ഡിമാന്‍്‌റ് ചെയ്യുന്ന ഒരു യാത്രയാണെന്നും പാപ്പ പറഞ്ഞു. ദൈവത്തോടുള്ള സ്‌നേഹവും കീഴടങ്ങലും അതിന്റെ ലക്ഷ്യമായ അതിനപ്പുറമുള്ള ഒരു ചക്രവാളത്തിലേക്ക് വിശ്വാസികളെ നയിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates