Saturday, March 22, 2025
spot_img
More

    നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി

    ബെനിന്‍ സിറ്റി: നൈജീരിയായില്‍ കത്തോലിക്കാ വൈദികനായ ഫാ. നിക്കോളാസ് ഒബോയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ചയാണ് സംഭവം. യുറോമി രൂപതാംഗമാണ് ഫാ. നിക്കോളാസ്. ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയത്.

    സെമിനാരി വിദ്യാര്ത്ഥികളെ തട്ടിക്കൊണ്ടുപോകുകയും അതില്‍ ഒരാളെ കൊലപെടുത്തുകയും ചെയ്തതിന്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്.

    ദിനംപ്രതി ക്രൈസ്തവര്‍ക്ക് നേരെ നൈജീരിയായില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്ന് അധികാരികള്‍ പോലും സമ്മതിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!