അപ്പസ്‌തോലന്മാരുടെ രീതിയില്‍ ജീവിക്കുക: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: അപ്പസ്‌തോലന്മാരുടെ രീതിയില്‍ ലാളിത്യത്തോടും ധൈര്യത്തോടും കര്‍ത്താവിനാല്‍ നയിക്കപ്പെടാന്‍ സ്വയം വിട്ടുകൊടുക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അദ്‌ല്മിന സന്ദര്‍ശനത്തിനായി വത്തിക്കാനിലെത്തിയ പെറുവില്‍ നിന്നുള്ള മെത്രാന്മാരോട് സംസാരിക്കുകയായിരുന്നു പാപ്പ.

അപ്പസ്‌തോലന്മാരെപോലെ ജീവിക്കുക എന്നതിന്റെ അര്‍ത്ഥം ഐക്യവും കൂട്ടായ്മയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ലോകമെമ്പാടും സുവിശേഷം അറിയിക്കുന്നതിനായി പോയ അപ്പസോതലന്മാര്‍ ഒരേ വികാരത്തിലും ഒരേ ദൗത്യത്തിലും ഐക്യപ്പെട്ടതുപോലെ മെത്രാന്മാര്‍ പരസ്പരവും ദൈവജനവുമായും കൂട്ടായ്മയില്‍ വര്‍ത്തിക്കണമെന്ന് പാപ്പ പറഞ്ഞു. വിശ്വാസത്തിലും ദൗത്യത്തിലും നമ്മെ ഒന്നിപ്പിക്കുന്ന ജീവനുള്ള കൂട്ടായ്മയുടെ അടയാളമാണ് ഈ കൂടിക്കാഴ്ചയെന്നും പാപ്പ പറഞ്ഞു. പെറുവിലെ സഭ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളോട് എങ്ങനെ പ്രതികരിക്കണമെന്നും പാപ്പ പറഞ്ഞു.

പെറുവില്‍ മെത്രാനായി സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ലെയോ പതിനാലാമന്‍ പാപ്പ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates