കോതമംഗലം: ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനായി ഇന്നലെ മരണമടഞ്ഞ കോതമംഗലം രൂപത വൈദിക വിദ്യാര്‍ത്ഥി ബ്ര. ജോസ് കാവുംപുറത്തിന് ഇന്ന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്കും. സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 9.30 ന്ഭവനത്തില്‍ ആരംഭിക്കും. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. ഒമ്പതാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയിലായിരുന്നു ഫിലോസഫി. കോതമംഗലം ബിഷപ്‌സ് ഹൗസില്‍ റീജന്‍സി പരിശീലനത്തിലായിരിക്കവെയാണ് രോഗബാധിതനായത്.
മാതാപിതാക്കള്‍: ഫ്രാന്‍സിസ്- മെര്‍ളി. സഹോദരങ്ങള്‍: സിസ്റ്റര്‍ ഗ്രേസ്മി സിഎംസി, സിറിള്‍ ഫ്രാന്‍സിസ്, ആന്റണി.