Saturday, March 22, 2025
spot_img
More

    നെറ്റിത്തടത്തില്‍ കുരിശുവരച്ച് മാര്‍ക്ക് വാല്‍ബെര്‍ഗ്

    ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്ന സെലിബ്രിറ്റികള്‍ വളരെ കുറവാണ്. അതില്‍ നിന്ന് വിഭിന്നനാണ് ഹോളിവുഡ് താരമായ മാര്‍ക്ക് വാല്‍ബെര്‍ഗ്.

    തികഞ്ഞ കത്തോലിക്കാവിശ്വാസിയായ അദ്ദേഹം ഇതിനകം പലതവണ തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ്. ഇത്തവണത്തെ വിഭൂതി ദിനത്തിലും അദ്ദേഹം പതിവ് തെറ്റിച്ചില്ല.

    നെറ്റിത്തടത്തില്‍ ചാരം കൊണ്ട് കുരിശുവരച്ച് നോമ്പുകാല സന്ദേശവുമായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നോമ്പുകാലത്ത് കൂടുതല്‍ സ്‌നേഹവും സമാധാനവും കരുണയും പരിഗണനയും നല്കുന്നവരായി മാറണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈസ്റ്ററിന് കാണാം എന്ന് ആരാധകരോട് പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.

    ക്രിസ്തീയ വിശ്വാസം പരസ്യമായി ഏറ്റുപറയുകയും ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവര്‍ സമൂഹത്തിനും സഭയ്ക്കും വലിയൊരു മുതല്‍ക്കൂട്ടുതന്നെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!