വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ രോഗബാധിതനെന്ന് ചില വത്തിക്കാന്‍ സൂചനകള്‍. ഇന്നലെ നഗരത്തില്‍ വൈദികര്‍ക്കൊപ്പം അര്‍പ്പിക്കാനിരുന്ന വിശുദ്ധ കുര്‍ബാന മാര്‍പാപ്പ ഒഴിവാക്കിയത് അദ്ദേഹം രോഗബാധിതനായതു കൊണ്ടാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ച് ഔദ്യോഗികവൃത്തങ്ങള്‍ ഒരുവാക്കുപോലും പുറത്തുവിട്ടിട്ടില്ല.
വിഭൂതി ആചരണദിവസമായ ബുധനാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ പാപ്പയ്ക്ക് ജലദോഷം അനുഭവപ്പെട്ടിരുന്നു. അദ്ദേഹം ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ടായിരുന്നു.
ഇറ്റലിയില്‍ നാനൂറിലധികം ആളുകള്‍ കൊറോണ വൈറസ് ബാധിതരാണ്. റോമില്‍ നിന്ന് മൂന്നുപേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
83 കാരനായ പാപ്പ പൊതുവെ ആരോഗ്യവാനാണ്.