Saturday, January 25, 2025
spot_img
More

    ശത്രുവിന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എന്തു ചെയ്യണം? മാതാവ് പറഞ്ഞുതരുന്ന വഴികള്‍

    ഈശോ മറിയം എന്ന മധുരനാമങ്ങള്‍ എപ്പോഴും നമ്മുടെ ഓര്‍മ്മയിലുണ്ടെങ്കില്‍ നാം ഒരിക്കലും ശത്രുവിന്റെ ഉപദ്രവങ്ങളില്‍ അകപ്പെടുകയില്ല എന്നാണ് മാതാവ് പറയുന്നത്. മാതാവ് തുടര്‍ന്നുപറയുന്ന കാര്യങ്ങള്‍ ഇവയാണ്.

    മേലില്‍ നീ ഒന്നും ഭയപ്പെടേണ്ട. നിന്റെ സംരക്ഷണത്തിന് ഞാനുണ്ട്. എന്റെവത്സലകുമാരനും നിന്റെ സഹോദരനുമായ ഈശോയില്‍ സകല ഭദ്രതയും നിനക്ക് ഞാന്‍ നല്കുന്നു. ഈശോ നിന്റെ നിത്യപുരോഹിതനും ബലിവസ്തുവും മധ്യസ്ഥനുമാകുന്നു. ഈശോയില്‍ പൂര്‍ണ്ണമായി ആശ്രയിക്കുക. ഒന്നും ഭയപ്പെടേണ്ട.

    അവിടുന്ന് ന്യായാധിപതിയായി പിതാവിന്റെ വലതുഭാഗത്തിരിക്കുന്നുവെങ്കിലും ജീവന്റെയും മരണത്തിന്റെയുമെല്ലാംഅധിപനും അവിടുന്ന് തന്നെയാണ്. അനാദിമുതല്‍ പിതാവില്‍ നിന്ന് ജനിക്കുന്ന പുത്രന്‍ കാലത്തിന്റെയളവില്‍ എന്റെ ഉദരത്തില്‍ മനുഷ്യനായി അവതരിച്ച് ലോകത്തെ രക്ഷിച്ചു. സ

    കല പ്രത്യാശയുടെയും ഉറവിടവും സകല ആശ്വാസങ്ങളുടെയും നിദാനവും സകലവിജയങ്ങളുടെയും അടിസ്ഥാനവും ഈശോ ആകുന്നു.( മരിയാനുകരണത്തില്‍ നിന്ന്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!