മാര്‍ച്ച് നാലിന് മരിയന്‍ ദിനശുശ്രൂഷ

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍  മാർച്ച്   4ന് മരിയന്‍ ദിനശുശ്രൂഷ  ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.   

വിശുദ്ധ യൗസേപ്പിതാവിന്‍റെ വണക്കത്തിനായി തിരുസ്സഭ നൽകിയിരിക്കുന്ന മാർച്ച് മാസത്തിലെ മാസാദ്യ ബുധനാഴ്ച്ച യൗസേപ്പിതാവിനുള്ള വണക്കത്തിനുള്ള ദിനമായും കൊണ്ടാടുന്നതാണ്. 

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.30 pm ജപമാല , 07.00 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
പള്ളിയുടെ വിലാസം: 

Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.


spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates