ഭീകരരുടെ കൈകളില്‍ നിന്ന് ഫാ. ഡേവിഡ് മോചിതനായി


ഓടുക് പോ: ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് സെമിനാരിയിലേക്ക് പോയ വഴിക്ക് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാ. ഡേവിഡ് മോചിതനായി.

രൂപതയില്‍ നിന്നുള്ള ഔദ്യോഗിക ഉറവിടമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയായില്‍ വൈദികര്‍ക്കും ക്രൈസ്തവര്‍ക്കും നേരെ നിരന്തരം പീഡനങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഫാ. ഡേവിഡിന്റെ തട്ടിക്കൊണ്ടുപോകല്‍. ഇതിനകം പല വൈദികരും കഴിഞ്ഞമാസം കൊല്ലപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥി ബ്ര. മൈക്കലുമുള്‍പ്പടെ നിരവധി ക്രൈസ്തവരാണ് നൈജീരിയായില്‍ പീഡനങ്ങള്‍ക്ക് ഇരകളായി മാറിയത്.

എന്തായാലും ഫാ. ഡേവീഡിന്റെ മോചനവാര്‍ത്ത ആശങ്കകള്‍ക്ക് തെല്ല് അയവ് വരുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates