ദൈവവുമായുള്ള ബന്ധം ഞാന്‍ രഹസ്യമായി വയ്ക്കില്ല; മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വിശ്വാസപ്രഘോഷണം വൈറലാകുന്നു


നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് എല്ലായ്‌പ്പോഴും തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിന് മടികാണിക്കാത്ത വ്യക്തിയാണ്. വിഭൂതി ദിനത്തില്‍ നെറ്റിയില്‍ കുരിശുവരച്ച് പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

അടുത്തയിടെ നല്കിയ ഒരു അഭിമുഖത്തിലും അദ്ദേഹം തന്റെ വിശ്വാസജീവിതത്തെക്കുറിച്ച് മറയില്ലാതെ വ്യക്തമാക്കി. എത്ര സമയം പ്രാര്‍ത്ഥിക്കും എന്നതിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെയാണ്. പ്രാര്‍ത്ഥനാനിയോഗങ്ങള്‍ എത്രത്തോളമുണ്ടോ അത്രയും പ്രാര്‍ത്ഥനയുടെ സമയവും നീണ്ടുപോകും. കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നവരുടെ പ്രാര്‍ത്ഥനാവശ്യങ്ങളും പ്രാര്‍ത്ഥനകളില്‍ കടന്നുവരും അതുപോലെ പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തകളും ഏതെങ്കിലുമൊക്കെ അപകടത്തില്‍പ്പെട്ടവരോ ചികിത്സ ആവശ്യമുള്ള വ്യക്തികളോ കുട്ടികളോ അവരെയും പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കും.

എനിക്ക് ദൈവം നല്കിയിരിക്കുന്ന കഴിവുകളും ദാനങ്ങളും മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടിയാണ്. എനിക്ക് എല്ലാം തന്നത് ദൈവമാണ്. ദൈവത്തെ സ്‌നേഹിക്കുന്ന കാര്യം എനിക്കൊരിക്കലും ഒളിച്ചുവയ്‌ക്കേണ്ട ഒന്നല്ല. ദൈവത്തെ സേവിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നു.

ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ത്ഥനയോടെയാണെന്നും വാല്‍ബെര്‍ഗ് പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates