Saturday, November 2, 2024
spot_img
More

    ഈശോയുടെ കുരിശിനെ സ്‌നേഹാദരങ്ങളോടെ വണങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കാം, ഈശോ നമുക്കെല്ലാം സാധിച്ചുതരും

    നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു കാല്‍വരിക്കുരിശില്‍ പീഡകളേറ്റ് മരിച്ചത്. കുരിശാണ് നമുക്ക് രക്ഷ നേടിത്തന്നത്. ആ കുരിശിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ക്രിസ്തുവിനോടുള്ള നന്ദിയുടെ സൂചകവുമാണ്. ഈശോയുടെ കുരിശിനെ ആരാധിച്ചുവണങ്ങിക്കൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

    ഓ നല്ലവനായ ഈശോയേ ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചവനേ നിന്റെ കുരിശിനോട് ചേര്‍ത്ത് ഞാനിതാ എന്റെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുന്നു, എന്റെ ആഗ്രഹങ്ങളുടെ മേല്‍ കരുണയായിരിക്കണമേ

    ഓഎന്റെ ഈശോയേ നിന്നോടുള്ള സ്‌നേഹത്തില്‍ നിന്ന് എന്നെ ഈ ലോകത്തിലുള്ള ഒന്നും അകറ്റാതിരിക്കട്ടെ, നിന്നോടുള്ള ആഴമായ സ്‌നേഹം എനിക്ക് നല്കിയാലും.

    എന്റെ ദൈവമേ എന്റെ സര്‍വ്വസ്വവുമേ എന്നെ എപ്പോഴും നിന്നോട് ചേര്‍ത്തുനിര്‍ത്തണമേ, ഒരു നിമിഷം പോലും ഞാന്‍ നിന്നെ പിരിഞ്ഞുപോകാതിരിക്കട്ടെ.

    എന്റെ ഈശോയേ എന്നെ നിന്റെ തിരുമുറിവുകളുടെ ഇടയില്‍ മറയ്ക്കണമേ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!