Monday, June 23, 2025
spot_img
More

    കമ്മ്യൂണിസം ക്യൂബയില്‍ കുടുംബങ്ങള്‍ നശിപ്പിച്ചുവെന്ന് കത്തോലിക്കാ പുരോഹിതന്റെ വെളിപ്പെടുത്തല്‍

    ഹാവാന്ന: അരനൂറ്റാണ്ട് പിന്നിട്ട കമ്മ്യൂണിസ്റ്റ് ഭരണം സാമ്പത്തികമായ അരക്ഷിതാവസ്ഥയ്‌ക്കൊപ്പം പരമ്പരാഗത കുടുംബമൂല്യങ്ങളെയും തകര്‍ത്തുവെന്ന് ക്യൂബയിലെ വൈദികന്‍ ഫാ. ജീന്‍ പിക്‌ഹോണ്‍. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചു. എന്നാല്‍ വരുമാനമാകട്ടെ താഴേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. ക്യൂബയിലെ ഭൂരിപക്ഷം ആളുകളും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.പ്രത്യേകിച്ച് സ്‌പെയ്ന്‍.. ഇത് വ്യക്തികള്‍ക്ക് രാജ്യത്തോടുളള ബന്ധത്തിലും കുടുംബബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്ത്തുന്നു. ക്യൂബ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടുംബങ്ങളുടെ തകര്‍ച്ചയാണ്. ജൈവശാസ്ത്രപരമായി ഇവിടെ കുട്ടികള്‍ക്ക് പിതാക്കന്മാരുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അച്ഛന്മാരില്ല. കമ്മ്യൂണിസ്റ്റ് ഐഡിയോളജി സമൂഹത്തെ മാറ്റിമറിച്ചു. അമ്മമാരും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാകുമ്പോഴും അപ്പന്മാരോടുള്ള ബന്ധം അങ്ങനെയല്ല.

    സിംഗില്‍ അമ്മമാരുടെ എണ്ണവും വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു. വിവാഹം വളരെ കുറവാണ് നടക്കുന്നത്. ചെറുപ്പക്കാര്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന വിധത്തില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. ദൈവവിളിയിലുണ്ടാകുന്ന കുറവാണ് മറ്റൊരു പ്രശ്‌നം..

    ഞാന്‍ 2009 ല്‍ ഒരു വില്ലേജ് സന്ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ അവിടെ വച്ച് ഒരു സ്ത്രീ എന്നോട് പറഞ്ഞത് ഒരു വൈദികനെ അവിടെ കണ്ടിട്ട് അമ്പതു വര്‍ഷമായെന്നാണ്. ഇത് വലിയൊരു പ്രശ്‌നമാണ്. നിരീശ്വരവാദികളും അജ്ജേയതാവാദികളുമായിട്ടാണ് ക്യൂബന്‍ ജനത തങ്ങളെതന്നെ വിലയിരുത്തുന്നതും വിശേഷിപ്പിക്കുന്നതും. ഫാ. ജീന്‍ അഭിമുഖത്തില്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!