ലോകം മുഴുവനും മേലും ഇപ്പോള്‍ കൊറോണയുടെ അപകടം പരന്നിരിക്കുന്നു. നമ്മുടെ കൊച്ചുകേരളം പോലും അതില്‍ നിന്ന് വിമുക്തമല്ല. അവിടെ നിന്നും ഇവിടെ നിന്നും വാര്‍ത്തകള്‍. പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുന്ന ആളുകള്‍. പൊതുചടങ്ങുകളില്‍ നിന്ന് അകന്നുനില്ക്കുന്നവര്‍
. ഇങ്ങനെ നമുക്ക് എത്രനാള്‍ ഒളിച്ചിരിക്കാന്‍ കഴിയും? ഈ രോഗത്തില്‍ നിന്ന് നമുക്ക് രക്ഷ വേണ്ടേ? സ്വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്. സ്വര്‍ഗ്ഗം ഈ മഹാമാരിയെ തുടച്ചുനീക്കണം. അതിന് നമുക്ക് പ്രാര്‍ത്ഥന അത്യാവശ്യമാണ്. നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ പ്രാര്‍ത്ഥനകളെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ഏറ്റവും ശക്തിയുള്ള മാധ്യസ്ഥശക്തിയാണ് മാതാവിന്റേത്. പ്രത്യേകിച്ച് മാതാവിന്റെ വിമലഹൃദയത്തിലുള്ള നമ്മുടെ സമര്‍പ്പണം. അമ്മയുടെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കപ്പെട്ടയാതൊന്നിനെയും അമ്മ തള്ളിക്കളഞ്ഞിട്ടില്ല. അമ്മയുടെ വിമലഹൃദയത്തില്‍ സ്വയം സമര്‍പ്പിതരായി നമുക്ക് കൊറോണ വൈറസിനെതിരെയുള്ള മാധ്യസ്ഥശക്തിയില്‍ അമ്മയുടെ സംരക്ഷണം തേടാം.
വിമലഹൃദയ സമര്‍പ്പണ പ്രാര്‍ത്ഥനയില്‍ ചേര്‍ത്തിരിക്കുന്ന നിയോഗങ്ങളുടെ സ്ഥാനത്ത് ഇപ്പോള്‍ നമുക്ക് കൊറോണ വൈറസ് ബാധയെ ഉള്‍പ്പെടുത്താം. അത്ഭുതശക്തിയുള്ള ഈ പ്രാര്‍ത്ഥനയാല്‍ നമുക്ക് കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാം.
മരിയന്‍ പത്രത്തിലെ ചുവടെ കൊടുത്തിരിക്കുന്ന ഈ ലിങ്കിലൂടെ നിങ്ങള്‍ക്ക് വിമലഹൃദയ ജപമാല ചൊല്ലാവുന്നതാണ്.