അവെസാനോ: നിശ്ശബ്ദതയുടെ മാതാവിന്റെ ദേവാലയം മെയ് ഒന്നിന് തുറന്നുകൊടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കി. അവെസാനോ അക്വിലാ പ്രൊവിന്‍സിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം ഭക്തിയുള്ള മാതൃരൂപമാണ് നിശ്ശബ്ദതയുടെ മാതാവിന്റേത്.
ആര്‍ക്കെതിരെയും കുറ്റം വിധിക്കാത്തവളും നാവുകൊണ്ട് തിന്മ ചെയ്യാത്തവളുമായിരുന്നുവല്ലോ പരിശുദ്ധ അമ്മ? 2016 ജൂണ്‍ 15 ന് ഔര്‍ ലേഡി ഓഫ് സൈലന്റിന്റെ രൂപം മാര്‍പാപ്പ വെഞ്ചരിച്ചിരുന്നു. ആന്തരികമായ നിശ്ശബ്ദതയ്ക്ക് മാതാവ് നമ്മെ ക്ഷണിക്കുന്നതായും പാപ്പ പറഞ്ഞു.
മറ്റുള്ളവരെക്കുറിച്ച് മോശം സംസാരിക്കാതിരിക്കുക. രൂപത്തിന്റെ വെളിയില്‍ പാപ്പ എഴുതി.