കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിലാദ്യമായി കൈയില്‍ വിശുദ്ധ കുര്‍ബാന നല്കും. വിശുദ്ധ കുര്‍ബാന വൈദികനില്‍ നിന്നും വിശ്വാസികള്‍ വലതു കൈയും ഇടതുകൈയും മുകളിലും താഴെയുമായി പിടിച്ചു വലതു കൈയില്‍ സ്വീകരിച്ചു സ്വയം ആദരവോടെ ഭക്ഷിക്കണമന്നാണ് ഇത് സംബന്ധിച്ച പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സൂനഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കല്പന.
കോവീഡ് 19 ന്റെ പശ്ചാത്തലത്തിലാണ് സഭ ഈ നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. ഇത് താല്ക്കാലികമായിരിക്കും.