ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളായ കരോള്‍ വൊയ്റ്റീവ, എമിലീയ എന്നിവരുടെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കം കുറിച്ചു. ക്രാക്കോവ് ആര്‍ച്ച് ബിഷപ് മാരെക് ജെദ്രാവ്‌സ്‌ക്കി ഇതുസംബന്ധിച്ച് ഇന്നലെ പ്രഖ്യാപനം നടത്തി. കരോളിന്റെയും എമിലിയായുടെയും എഴുത്തുകളോ അവരെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങളോ നല്കാനുണ്ടെങ്കില്‍ അത് മെയ് ഏഴിന് മുമ്പ് എത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരുടെ നാമകരണ നടപടികള്‍ ആരംഭിക്കാന്‍ പോളീഷ് മെത്രാന്‍ സംഘം 2019 ഒക്ടോബറിലാണ് തീരുമാനമെടുത്തത്. ആര്‍മിയില്‍ പട്ടാളക്കാരനായിരുന്നു കരോള്‍ വൊയ്റ്റീവ. എമിലിയ സ്‌കൂള്‍ ടീച്ചറായിരുന്നു. 1906 ലാണ് ഇരുവരും വിവാഹിതരായത്. മൂന്നു മക്കളാണ് ഇവര്‍ക്കുണ്ടായത്. 1929 ല്‍ കരള്‍ രോഗത്തെ തുടര്‍ന്ന് എമിലിയ മരണമടഞ്ഞു. പിന്നീട് മൂന്നുമക്കളെയും വളര്‍ത്തിയത് കരോള്‍ വൊയ്റ്റീവയായിരുന്നു. രാത്രിയിലും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന അപ്പന്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.