കൊറോണ വൈറസ്; മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഭയാശങ്കകള്‍ ഉണര്‍ത്തുന്ന കൊറോണ വ്യാപനത്തില്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോം രൂപതയില്‍ വൈറസ് ബാധയ്‌ക്കെതിരെ ഉപവാസപ്രാര്‍ത്ഥന നടന്ന സാഹചര്യത്തിലാണ് വീഡിയോ സന്ദേശത്തില്‍ പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

പരിശുദ്ധ ദൈവമാതാവേ അഭയാര്‍ത്ഥികളായ ഞങ്ങള്‍ന ിന്റെ സംരക്ഷണം യാചിക്കുന്നു. പരീക്ഷകളില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ കൈവെടിയരുതേ. അനുഗ്രഹീതയും മഹത്വമുള്ളവളുമായ കന്യാമാതാവേ എല്ലാവിധ അപകടങ്ങളില്‍ നിന്നും ഞങ്ങളെ സ്വതന്ത്രരാക്കണമേ.. വീഡിയോ സന്ദേശത്തില്‍ പാപ്പ പ്രാര്‍ത്ഥിച്ചു.

ഇന്നലെ റോം രൂപതയില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് ഇറ്റലിക്കും ലോകം മുഴുവനും വേണ്ടിയാണ്. റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡെ ഡൊണാറ്റിസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates