റെയ്ക്കിയ: അജ്ഞാതരായ അക്രമികള്‍ കാണ്ടമാലിലെ ക്രൈസ്തവദേവാലയം ആക്രമിക്കുകയും ഒന്നരലക്ഷത്തോളം രൂപ വിലയുള്ള ഉപകരണങ്ങള്‍ അപഹരിക്കുകയും ചെയ്തു. മാര്‍ച്ച് 12 ന് രാത്രിയിലാണ് സംഭവം. റെയ്ക്കിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോമ്പുകാലം ആരംഭിച്ചതുമുതല്‍ ഭീഷണികളും സമ്മര്‍ദ്ദങ്ങളും തങ്ങള്‍ക്കുണ്ടായിരുന്നതായി വിശ്വാസികള്‍ പറയുന്നു. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ അതിനൊന്നിനും കഴിഞ്ഞിരുന്നില്ല എന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
2008 ലാണ് കാണ്ടമാല്‍ ക്രൈസ്തവവിരുദ്ധകലാപം നടന്നത്. അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്ക് നടുവിലും ക്രൈസ്തവവിശ്വാസം ദൃഢമായിക്കൊണ്ടിരിക്കുകയാണ് ഇവിടെ.