ഇറ്റലി: ഇറ്റലിയില്‍ കൊറോണ സംഹാരതാണ്ഡവമാടുമ്പോള്‍ മരണമടഞ്ഞ വൈദികരുടെ എണ്ണം പത്തായി. ഏഴു വൈദികരാണ് ഇന്നലെ വരെ മരണമടഞ്ഞത്. ബെര്‍ഗോമ രൂപതയിലെ വൈദികരാണ് മരണമടഞ്ഞവരിലേറെയും.
ഇരുപത് വൈദികരെ വൈറസ് ബാധയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി രൂപതാധ്യക്ഷന്‍ ബിഷപ് ഫ്രാന്‍സെസ്‌ക്കോ ബെഷി പത്രക്കുറിപ്പില്‍ അറിയിച്ചു. പല വൈദികരുടെയും നില ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രെസിഷ്യ രൂപതയിലെ മൂന്നു വൈദികരാണ് മരണമടഞ്ഞത്. ക്രമോണ രൂപതാധ്യക്ഷന്‍ ബിഷപ് അന്റോണിയോ നാപോലിനി വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇപ്പോഴും അദ്ദേഹം നിരീക്ഷണവിധേയനാണ്.