ഇറ്റലി: ഏറ്റവും വലിയ ഭീകരാവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഇറ്റലി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് വാര്‍ത്തകള്‍. കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇപ്പോള്‍ ഇറ്റലിയെയാണ്.
ജനങ്ങള്‍ വീടുകളില്‍ തടങ്കല്‍പ്പാളയത്തിലെന്ന വിധമാണ് കഴിഞ്ഞുകൂടുന്നത്. അടുത്തവീടുകളില്‍ എന്താണ് സംഭവിക്കുന്നതെന്നു പോലും ആര്‍ക്കും അറിഞ്ഞുകൂടാ. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനുള്ള അനുവാദമില്ല. ഓരോ ദിവസവും അനേകം പേര്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. അവരെ സംസ്‌കരിക്കാന്‍ സെമിത്തേരിയില്‍ പോലും സ്ഥലമില്ലാതായിരിക്കുന്നു.
രാവിലെ ഒന്ന്, ഉച്ചയ്ക്ക് ഒന്ന് എന്ന വിധത്തില്‍ ദിവസം രണ്ടു സംസ്‌കാരശുശ്രൂഷകള്‍ക്ക് മാത്രമേ ഗവണ്‍മെന്റ് അനുവാദം നല്കിയിട്ടുള്ളൂ. തന്മൂലം മൃതദേഹങ്ങള്‍ പലതും ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പള്ളിക്കുള്ളിലെ പ്രാര്‍ത്ഥന ഒഴിവാക്കി നേരിട്ട് സെമിത്തേരിയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
പോലീസ് മൃതദേഹത്തിന് ഒപ്പമുണ്ടാകും. വൈദികന്‍ ഉള്‍പ്പടെ ആറു പേര്‍ക്ക് മാത്രമേ സെമിത്തേരിയിലേക്ക് പ്രവേശിക്കാനുള്ള അനുവാദമുള്ളൂ, അടുത്ത ബന്ധുക്കള്‍ക്ക് പോലും സംസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള അനുവാദമില്ല.
സ്ഥലമില്ലാത്തതിന്റെ പേരില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മുപ്പത് വൈദികരാണ് കൊറോണയുടെ പിടിയില്‍ അമര്‍ന്നത്. അതുപോലെ ഡോക്ടേഴ്‌സിന്റെ കാര്യത്തിലും കുറവുണ്ട്. ഭയാനകമായ അന്തരീക്ഷമാണ് ഇവിടെ നിറഞ്ഞുനില്ക്കുന്നത്.
ഈ സാഹചര്യത്തില്‍ പ്രാര്‍തഥനയില്‍ ശരണം വയ്ക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. നമ്മുടെ നാടിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഒപ്പം ഇറ്റലിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.