കൊറോണയ്‌ക്കെതിരെ കൊറോണ( ജപമാല) ഉപയോഗിക്കുക

കൊറോണ എന്ന വാക്കിന് നമ്മില്‍ പലര്‍ക്കും ഒരു അര്‍ത്ഥമേ അറിയൂ. കോവീഡ് 19 എന്ന കൊറോണ വൈറസ്.പക്ഷേ കൊറോണ എന്ന വാക്കിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട് എന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം?

ആഫ്രിക്ക, മലാവിയിലെ സംസാരഭാഷയാണ് ചിചെയ് വ. ചിചെയ് വ എന്ന ഭാഷയില്‍ കൊറോണ എന്ന വാക്കിന്റെ അര്‍ത്ഥം ജപമാല എന്നാണ്.അതെ പരിശുദ്ധ ദൈവമാതാവിന്റെ ജപമാല എന്ന് തന്നെ. അതുകൊണ്ട് കൊറോണ വൈറസിനെതിരെ നമുക്ക് പ്രയോഗിക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഈ കൊറോണ( ജപമാല).

ജപമാല കൈയിലെടുക്കുക. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടുക. അമ്മയുടെ കൈപിടിച്ചവരെയൊന്നും അമ്മ കൈവിട്ടിട്ടില്ല. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ ദുരിതബാധയില്‍ നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം..

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates