വത്തിക്കാന്‍ സിറ്റി: മംഗളവാര്‍ത്താ ദിനമായ മാര്‍ച്ച് 25 ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. കോവീഡ് 19 വിവിധ രാജ്യങ്ങളിലേക്ക് അപകടകരമായ വിധത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പാപ്പയുടെ ഈ അഭ്യര്‍ത്ഥന.
അപ്പസ്‌തോലിക് ലൈബ്രറിയില്‍ നടത്തിയത്രികാലജപ പ്രാര്‍ത്ഥനയുടെ സമാപനത്തിലായിരുന്നു പാപ്പായുടെ ആഹ്വാനം. ലോകമെന്നാകെ ഭയചകിതമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ക്രൈസ്തവസമൂഹം ഒന്നുചേര്‍ന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ കന്യാമറിയത്തെ ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിച്ച സുദിനമാണ് മംഗളവാര്‍ത്ത തിരുനാളായി സഭ ആചരിക്കുന്നത്.